തിരുവനന്തപുരം: വി.ഡി സതീശന്‍ അശ്ലീല വീഡിയോ ഇറക്കുന്നതിന് പ്രശസ്തനാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വൃത്തികെട്ട രാഷ്ട്രീയമാണ് വി.ഡി സതീശന്റേത്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയത് സതീശനാണ്. ഇപ്പോള്‍ ഏതോ ഒരു ഫോട്ടോയുമായി വന്ന് തെളിവുണ്ട് എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.രാജീവ് ചന്ദ്രശേഖറിനൊപ്പം ത്രിപുരയിലെ വനിതാ ബിജെപി നേതാവ് ഇരിക്കുന്ന സ്ഥാനത്ത് തന്റെ ഭാര്യയുടെ തലവെട്ടി സതീശന്‍ പ്രചരിപ്പിക്കുന്നവെന്നും ഇ.പി. ഈ വൃത്തികെട്ട രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ എല്ലാ നല്ലവരായ മനുഷ്യര്‍ക്കും കഴിയണം.ഫോട്ടോ പ്രചരിക്കുന്നതില്‍ തന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ഫോട്ടോ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഭാര്യയുടെ ഷെയര്‍ വൈദേഹത്തില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കും .ഷെയര്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കാനാണ് തീരുമാനമെന്നും ഇ.പി പറഞ്ഞു.അതിനുള്ള നിയമനടപടികള്‍ സ്വീകരിച്ചുവരുകയാണ്. തന്നെപ്പോലെ ഉള്ള ഒരാളെ കളങ്കപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.അതുകൊണ്ടാണ് ഭാര്യയുടെ ഷെയര്‍ ഒഴിവാക്കുന്നത്. അതല്ലാതെ പ്രതിപക്ഷ ആരോപണങ്ങളെ ഭയന്നിട്ട് അല്ലെന്നും അദ്ദേഹം പറഞ്ഞു.