കൊച്ചി∙ തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് മാസ്റ്റർ അന്തരിച്ചു. കൊച്ചി സ്വദേശിയായ രാജേഷ് ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പറാണ്. ഫെഫ്കയും നിരവധി താരങ്ങളും രാജേഷിന് ആദരാഞ്ജലി അർപ്പിച്ചു.

നടി ബീന ആന്റണി, ദേവി ചന്ദന, ടിനി ടോം തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു. ‘വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരു നിമിഷത്തെ വികല്‍പ്പമായ ചിന്തകള്‍ നമ്മുടെ ജീവിതം തകര്‍ത്ത് കളയുന്നു’- എന്നായിരുന്നു ബീന ആന്റണി കുറിച്ചത്. അതേസമയം ‘ശരിക്കും ഷോക്കായിപ്പോയി. രാജേഷ് മാസ്റ്റര്‍ നമ്മളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ല. ഇന്നലെ കിട്ടിയത് നിങ്ങളുടെ അവസാനത്തെ മെസ്സേജാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല’ എന്നാണ് ദേവി ചന്ദന കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *