കണ്ണൂർ: പയ്യന്നൂർ മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ തിരക്ക് മുതലെടുത്ത് സംഘം ചേർന്നുള്ള സ്വർണ്ണ കവർച്ച. മാതമംഗലം പുലിയൂർ കാളി ക്ഷേത്രത്തിലെ തെയ്യത്തിനിടെയാണ് മോഷണം നടന്നത്. പാപ്പിനിശ്ശേരി സ്വദേശിനിയായ പി.വി. രോഹിണിയുടെ അഞ്ചര പവന്റെ സ്വർണ്ണ മാലയാണ് നഷ്ടപ്പെട്ടത്. നാലുപേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഘത്തിലെ മൂന്നുപേർ ചേർന്ന് ബോധപൂർവ്വം തിരക്ക് സൃഷ്ടിക്കുകയും തിരക്കിനിടയിൽ വെച്ച് നാലാമൻ യുവതിയുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *