ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് ലത്തീൻ സഭ ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ. ചങ്ങനാശ്ശേരി അതിരൂപതാ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ഇന്ത്യാ മുന്നണിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയിച്ചത്.തെരഞ്ഞെടുപ്പിന്‍റെഅഞ്ചാം ഘട്ടമാണ് ഇന്ന് നടക്കുന്നത്, അത്ഭുതങ്ങള്‍ സംഭവിക്കട്ടെ , ഇന്ത്യാ മുന്നണി അധികാരത്തില്‍ വരട്ടെയെന്ന് ഞാനും നിങ്ങളോടൊപ്പം ആഗ്രഹിക്കുന്നു – പ്രാര്‍ത്ഥിക്കുന്നു എന്നാണ് ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോ പ്രസംഗത്തിനിടെ പറഞ്ഞത്. നേരത്തെ പൗരത്വനിയമ ഭേദഗതിയിലും ഇദ്ദേഹം വ്യക്തമായ നിലപാട് അറിയിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയില്‍ സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കാൻ കഴിയണമെന്നാണ് അദ്ദേഹം പ്രസംഗത്തിനിടെ പ്രതിപാദിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *