ഗുരുവായൂര്‍: ശക്തമായ മഴയില്‍ ഗുരുവായൂരില്‍ തോട് വൃത്തിയാക്കാനെത്തിയ മണ്ണു മാന്തിയന്ത്രം വെള്ളത്തില്‍ മുങ്ങി.ചൊവ്വല്ലൂര്‍പടി കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോട്ടിലാണ് മണ്ണു മാന്തിയന്ത്രം മുങ്ങിയത്. വറ്റിവരണ്ട് കിടന്നിരുന്ന തോട് ഇന്നലെ രാവിലെ മുതലാണ് വൃത്തിയാക്കാന്‍ തുടങ്ങിയത്.
വൈകിട്ട് അഞ്ചുമണിയോടെ ജോലി അവസാനിപ്പിച്ച് യന്ത്രം തോട്ടില്‍ തന്നെ നിറുത്തി തൊഴിലാളികള്‍ മടങ്ങി. എന്നാല്‍ ശക്തമായ മഴയെ തുടര്‍ന്ന് തോട് നിറഞ്ഞ് യന്ത്രത്തിന്റെ മുകള്‍ഭാഗം വരെ വെള്ളം എത്തി. തോട്ടിലെ വെള്ളം വറ്റാതെ മണ്ണു മാന്തിയന്ത്രം പുറത്തെടുക്കാനാകാത്ത അവസ്ഥയാണ്.