
കുന്ദമംഗലം:കുന്ദമംഗലം ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ പാർക്കിഗ് ബേ തകർന്ന് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.ലക്ഷങ്ങൾ ചെലവഴിച്ച് കുന്നമംഗലം പഞ്ചായത്ത് നിർമ്മിച്ച ഓട്ടോറിക്ഷ പാർക്കിഗ് ബേയാണ് പൂർണ്ണമായും തകർന്നത്. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ അനാസ്ഥയാണെന്ന് സംഭവ സ്ഥലം സന്ദർശിച്ച ബി.ജെ പി കുന്ദമംഗലം മണ്ഡലം പ്രസിഡൻ്റ് സുധീർ കുന്ദമംഗലം ആരോപിച്ചു.ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പി.സിദ്ധാർത്ഥൻ, മണ്ഡലം ട്രഷറർ മനോജ് കൊളേരി, പി.ശ്രീരാജ് എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹം സ്ഥലം സന്ദർശിച്ചത്.