തിരുവനന്തപുരം: നെടുമങ്ങാട് തേക്കടയില്‍ അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓമനയുടെ മകന്‍ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടപ്പാറ പോലീസ് ആണ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രി 10.30 മണിയോടുകൂടിയായിരുന്നു സംഭവം. മദ്യലഹരിയില്‍ മണികണ്ഠന്‍ ഓമനയമ്മയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. മണികണ്ഠന്റെ മര്‍ദനത്തില്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്ന ഓമനയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാത്രി 11 മണിയോടുകൂടി മരിച്ചു.
ചവിട്ടേറ്റ് ഓമനയുടെ ശരീരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. നേരത്തെയും ഇയാള്‍ അമ്മയെ മര്‍ദ്ദിച്ചതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.