തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരുടെ വകുപ്പുകളടങ്ങിയ പട്ടിക ഗവർണർക്ക് കൈമാറി.
രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, എം. ലിജു, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിമാരാകുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗിൻ്റെ മന്ത്രിമാർ.
ഫിഷറീസ്, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ പരസ്പരം വച്ചുമാറുന്നതു സംബന്ധിച്ച് കോണ്‍ഗ്രസും മുസ്‍ലിം ലീഗും ധാരണയിലെത്താത്തതായിരുന്നു മുഖ്യ തടസമായതെന്നാണു വിവരം. ഉന്നത വിദ്യാഭ്യാസം കോണ്‍ഗ്രസിനു നല്‍കുമ്പോള്‍ പകരം ഫിഷറീസ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു ലീഗ്. അതിനു കോണ്‍ഗ്രസ് നേരത്തേ അനുകൂലമായിരുന്നെങ്കിലും ലത്തീന്‍ സഭാ നേതൃത്വം കടുത്ത എതിര്‍പ്പുന്നയിച്ചതോടെ പുനരാലോചനയിലേക്കു കടക്കുകയായിരുന്നു. കോണ്‍ഗ്രസ് കൈകാര്യം ചെയ്യാറുള്ള ഫിഷറീസ് ലീഗിനു വിട്ടുകൊടുക്കരുതെന്ന അഭിപ്രായം കോണ്‍ഗ്രസിനുള്ളിലും ഉയര്‍ന്നിരുന്നു. മന്ത്രിമാരായ കെ.മുരളീധരനും സി.പി.ജോണും ലത്തീന്‍ സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തി അനുനയത്തിനു ശ്രമിച്ചിരുന്നു. രമേശ് ചെന്നിത്തല (ആഭ്യന്തരം), പി.കെ.കുഞ്ഞാലിക്കുട്ടി (വ്യവസായം), കെ.മുരളീധരന്‍ (ആരോഗ്യം), എന്‍.ഷംസുദീന്‍ (പൊതുവിദ്യാഭ്യാസം), ഷിബു ബേബി ജോണ്‍ (വനം), സി.പി.ജോണ്‍ (ഗതാഗതം) എന്നിവരാണ് വകുപ്പ് ഉറപ്പിച്ച മന്ത്രിമാര്‍.
