യു.കെയിൽ കോവിഡ്​ മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വാക്​സിൻ വിദഗ്​ധൻ.
യു.കെയിൽ ഇതുവരെ 540 പേർക്ക്​ കോവിഡി​െൻറ ഡെൽറ്റ വകഭേദം ബാധിച്ചുവെന്നാണ്​ കണക്കാക്കുന്നത്​. മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട്​ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്താനുള്ള തീരുമാനത്തിൽ നിന്ന്​ യു.കെ പ്രധാനമന്ത്രി ബോറിസ്​​ ജോൺസൺ പിന്നമാറിയിരുന്നു

അതിവേഗത്തിൽ പടരുന്ന കോവിഡി​െൻറ ഡെൽറ്റ വകദേദമായിരിക്കും കോവിഡ്​ മൂന്നാം തരംഗത്തിലേക്ക്​ നയിക്കുക. ഡോ.ആദം ഫിന്നാണ്​ വാക്​സിനേഷനുമായി ബന്ധപ്പെട്ട കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചത്​.
രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്​. എന്നാൽ, പ്രതീക്ഷിച്ചത്ര വർധനവ്​ ഉണ്ടാവുന്നില്ലെന്നത്​ ആശ്വാസകരമാണ്​. എത്രയും വേഗം പ്രായമായവർക്ക്​ രണ്ടാം ഡോസ്​ വാക്​സിൻ നൽകുകയാണ്​ വേണ്ടത്​. അത്​ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറക്കാൻ സഹായിക്കുമെന്ന്​ ഫിൻ പറഞ്ഞു. പ്രായമായവരെ വാക്​സിൻ നൽകി സംരക്ഷിച്ചാൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കുറക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *