കാഷ് അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു 2023-24 അധ്യയന വര്‍ഷം 10, 12 ക്ലാസുകളില്‍ (സ്റ്റേറ്റ്/സിബിഎസ്ഇ/ഐസിഎസ്ഇ/ഐഎസ്ഇ സിലബസ്) ഉന്നത വിജയം നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ് നൽകുന്നു. അപേക്ഷ ഓണ്‍ലൈനായി (https://serviceonline.gov.in/kerala) ആഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം. സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങളിലും എ+ നേടിയവര്‍ക്കും, സിബിഎസ്ഇ/ഐസിഎസ്ഇ/ഐഎസ്ഇ സിലബസില്‍ ആകെ മാര്‍ക്ക് 90% -വും അതിന് മുകളിലും നേടിയവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862 222904. ”ആറ്റിങ്ങൽ ഗവ. ഐടിഐയിൽ ഡിപ്ലോമ കോഴ്സുകൾ ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ SSLC, +2, ഡിഗ്രി യോഗ്യതകൾ ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോർട്ടോടുകൂടിയ എയർപോർട്ട് മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിജിറ്റൽ ഫോട്ടോഗ്രാഫി എന്നീ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക, ഫോൺ: 9074874208.പി.എൻ.എക്സ്. 2405/2024എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ ജൂൺ 22ന് തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന രജിസ്ട്രേഷൻ ക്യാമ്പ് ജൂൺ 22ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആറ്റിങ്ങൽ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. മിനിമം പ്ലസ്ടു യോഗ്യതയുള്ളവരും ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ളവരും, 35 വയസിൽ താഴെ പ്രായമുള്ളവരുമായ ആറ്റിങ്ങൽ താലൂക്കിലെയും സമീപ പ്രദേശങ്ങളിലെയും ഉദ്യോഗാർഥികൾക്കാണ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് അവസരം ഒരുക്കുന്നത്. ഒറ്റത്തവണ 250 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് തിരുവനന്തപുരം എംപ്ലോയബിലിറ്റി മറ്റു ജില്ല എംപ്ലോയബിലിറ്റി സെന്ററുകളും മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ, ജോബ് ഫെയർ എന്നിവയിൽ പങ്കെടുക്കാം. ഇതിനാവശ്യമായ സോഫ്റ്റ് സ്കിൽ കമ്പ്യൂട്ടർ പരിശീലനവും ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ ലഭ്യമാക്കും. ഫോൺ: 8921916220.പി.എൻ.എക്സ്. 2406/2024സിനിമ ഓപ്പറേറ്റർ പരീക്ഷ ഫലം കേരള സംസ്ഥാനസിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ്, ഗസറ്റ് നമ്പർ 7, 11 പ്രകാരം നടത്തിയ സിനിമ ഓപ്പറേറ്റർ പരീക്ഷാ ഫലം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.ceikerala.gov.in ലും https://samraksha.ceikerala.gov.in ലും പ്രസിദ്ധീകരിച്ചു.പി.എൻ.എക്സ്. 2407/2024 നിയമസഭാ മാധ്യമ അവാർഡുകൾക്ക് ജൂൺ 30 വരെ അപേക്ഷിക്കാംകേരള നിയമസഭ ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30ന് വൈകിട്ട് മൂന്നു വരെ നീട്ടി. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ റിപ്പോർട്ട്, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി യഥാക്രമം ‘ആർ. ശങ്കരനാരായണൻ തമ്പി നിയമസഭ മാധ്യമ അവാർഡ്, സി. അച്ച്യുത മേനോൻ നിയമസഭാ മാധ്യമ അവാർഡ്, ഇ. കെ. നായനാർ നിയമസഭാ മാധ്യമ അവാർഡ്, കെ. ആർ. ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ്, സി. എച്ച്. മുഹമ്മദ് കോയ നിയമസഭ മാധ്യമ അവാർഡ് എന്നിവ നൽകും. അവാർഡിന് പരിഗണിക്കേണ്ട റിപ്പോർട്ടുകളുടെ / പരിപാടികളുടെ ആറ് പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി. ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവാർഡ് സംബന്ധിക്കുന്ന നിബന്ധനകൾ, അപേക്ഷാഫോം എന്നിവ അടങ്ങുന്ന സ്കീം, വിജ്ഞാപനം എന്നിവ കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റായ www.niyamasabha.org ൽ ലഭിക്കും.പി.എൻ.എക്സ്. 2408/2024മാസം തികയാതെ, തൂക്കക്കുറവോടെ ജനിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തികോഴിക്കോട് മെഡിക്കൽ കോളേജ്മാസം തികയാതെ ജനിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം. 74 ദിവസത്തെ തീവ്ര പരിചരണത്തിന് ശേഷമാണ് കുഞ്ഞിനെ സുരക്ഷിതമായി അമ്മയുടെ കൈകളിലേൽപ്പിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് അതീവ ശ്രദ്ധയോടെയുള്ള പരിചരണം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. മികച്ച പരിചരണം ഒരുക്കി കുഞ്ഞിനെ രക്ഷിച്ചെടുത്ത മുഴുവൻ ടീമിനെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.എപ്രിൽ നാലിനായിരുന്നു പ്രസവം. 48 വയസുള്ള സ്ത്രീയുടെ ആദ്യ പ്രസവമായിരുന്നു. പ്രായക്കൂടുതലിന് പുറമേ യുവതിയ്ക്ക് രക്താതിമർദം, പ്രമേഹം, ഹൈപ്പോതൈറോയിഡിസം, പ്ലാസന്റ തകരാർ എന്നിവയുമുണ്ടായിരുന്നു. അതിനാൽ തന്നെ ഹൈ റിസ്‌ക് പ്രഗ്‌നൻസി വിഭാഗത്തിലായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയെ കരുതി 28 ആഴ്ചയും 4 ദിവസവുമായപ്പോൾ സിസേറിയൻ നടത്തുകയായിരുന്നു. ഇരട്ട കുഞ്ഞുങ്ങളാണ് ജനിച്ചത്. അതിലൊരു കുഞ്ഞിന്റെ ഭാരം 695 ഗ്രാം മാത്രമായിരുന്നു. മാസം തികയാതെയും മതിയായ ഭാരമില്ലാതെയും പ്രസവിച്ച കുഞ്ഞിന് തീവ്രപരിചരണം ഉറപ്പാക്കാൻ തുടർന്ന് ന്യൂബോൺ കെയറിൽ പ്രവേശിപ്പിച്ചു.കുഞ്ഞ് കരയാത്തതിനാലും ശ്വാസകോശം വളർച്ചയെത്താത്തതിനാലും കുട്ടിക്ക് വെന്റിലേറ്റർ സപ്പോർട്ട് നൽകി തീവ്രപരിചരണം ഉറപ്പാക്കി. മാത്രമല്ല കുടലിൽ രക്തം എത്താത്ത അവസ്ഥയും കുട്ടിയ്ക്ക് അണുബാധ പ്രശ്നവുമുണ്ടായിരുന്നു. അതിനാൽ പ്രത്യേക ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘമാണ് കുട്ടിയുടെ തുടർ പരിചരണം ഉറപ്പാക്കിയത്. ഇതോടൊപ്പം അമ്മയ്ക്ക് കൗൺസിലിംഗും നൽകി. കൃത്രിമ ഭക്ഷണമൊന്നും നൽകാതെ അമ്മയുടെ മുലപ്പാലാണ് കുഞ്ഞിന് നൽകിയത്. രണ്ടര മാസം നീണ്ട പരിചരണത്തിന് ശേഷം കുഞ്ഞ് ജീവിതത്തിലേക്ക് തിരികെയെത്തി. നിലവിൽ കുഞ്ഞിന് 1.4 കിലോഗ്രാം ഭാരമുണ്ട്.37 ആഴ്ചയാണ് സാധാരണ ഗർഭകാലം എന്നിരിക്കേയാണ് 28 ആഴ്ചയും 4 ദിവസവും പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചെടുക്കാനായത്. ലക്ഷക്കണക്കിന് ചെലവുള്ള നവജാത ശിശു പരിചരണമാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിർവഹിച്ചത്. മാതൃ സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുൺ പ്രീതിന്റെ ഏകോപനത്തിൽ, ഡോ. ഗിരീശൻ വി.കെ., ഡോ. കാസിം റാസ്വി, ഡോ. ദീപ കെ.എസ്, ഡോ. പ്രിൻസി കാരോത്ത്, ഡോ. അസീം, നഴ്സിംഗ് ഓഫീസർമാരായ പ്രമീള, ബിനി, പ്രമിത തുടങ്ങിയവരടങ്ങിയ നഴ്സിംഗ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് തീവ്രപരിചരണം ഉറപ്പാക്കിയത്.പി.എൻ.എക്സ്. 2409/2024ഓപ്പറേഷൻ ലൈഫ്: രണ്ട് ദിവസം കൊണ്ട് നടത്തിയത് 1993 പരിശോധനകൾ* 90 കടകളുടെ പ്രവർത്തനം നിർത്തിവെയ്പ്പിച്ചുഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കടകളിൽ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മെയ് മുതൽ ജൂലൈ വരെ നീണ്ടു നിൽക്കുന്ന ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഡ്രൈവ് നടത്തിയത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 90 കടകളുടെ പ്രവർത്തനം നിർത്തിവെയ്പ്പിച്ചു. 315 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകളും 262 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നൽകി. 22 ഇംപ്രൂവ്മെന്റ് നോട്ടീസുകളും രണ്ട് ദിവസത്തെ പരിശോധനകളിൽ നൽകി. ഏഴ് സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡികേഷൻ നടപടികളും ആരംഭിച്ചു.ഹോട്ടൽ, റസ്റ്റോറന്റ് എന്നിവയ്ക്ക് പുറമെ ഭക്ഷണ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി പരിശോധനകൾ നടത്തും. മഴക്കാലത്ത് കടകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം.കടകളിൽ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. പാകം ചെയ്ത ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തിൽ വേണം സൂക്ഷിക്കാൻ. ഓൺലൈൻ വിതരണക്കാരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു വേണം ഭക്ഷണം കൈകാര്യം ചെയ്യാൻ. രാത്രി കാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പോലുള്ള സ്ഥാപനങ്ങളും കൂടുതൽ ശ്രദ്ധ നൽകി ഭക്ഷണം വിതരണം ചെയ്യേണ്ടതാണ്. വരും ആഴ്ചകളിലും പരിശോധനകൾ തുടരും.പി.എൻ.എക്സ്. 2410/2024കിക്മ എം.ബി.എ അഭിമുഖംസഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2024-26 ബാച്ചിലേയ്ക്ക് എം.ബി.എ പ്രവേശനത്തിന് അഭിമുഖം മേയ് 18-ന് രാവിലെ 10 മുതൽ നെയ്യാർഡാമിലെ കിക്മ കോളേജ് കാമ്പസിൽ കോളേജിൽ നടത്തും. കേരള സർവ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒ.ഇ.സി./എസ്.സി. / എസ്.റ്റി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ 8547618290 / 9188001600 എന്നീ നമ്പരുകളിലും www.kicma.ac.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്.പി.എൻ.എക്സ്. 2411/2024 –Please download attachments.with regards,Information Officer, Press ReleaseInformation – Public Relations Departmenthttp://prd.kerala.gov.in/pressrelease–You received this message because you are subscribed to the Google Groups “State Press Release PRD” group.To unsubscribe from this group and stop receiving emails from it, send an email to io-pressrelease-prd+unsubscribe@googlegroups.com.To view this discussion on the web visit https://groups.google.com/d/msgid/io-pressrelease-prd/CA%2BM1Eb7%2BmZDb-ACmbMh2S-P3yuHM0iwtbAbjYek7RZghVm_jnQ%40mail.gmail.com.*സ്റ്റുഡന്‍സ് കൗണ്‍സിലര്‍ വാക് ഇന്‍ ഇന്റര്‍വ്യു* അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പരിധിയിലുള്ള മൂന്നാര്‍ എം ആര്‍ എസ് വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്‍സ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. വ്യക്തിത്വ വികസനം സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുക , കരിയര്‍ ഗൈഡന്‍സ് നല്‍കുക എന്നതാണ് ചുമതല. യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ(സ്റ്റുഡന്‍സ് കൗണ്‍സലിംഗ് നേടിയവരായിരിക്കണം)/എം.എസ്.സി സൈക്കോളജി കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ്/ കൗണ്‍സലിംഗ് രംഗത്ത് മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 2024 ജനുവരി 1ന് 25നും 45 നും മധ്യേ. രണ്ട് ഒഴുവുകളിലേക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 2 രാവിലെ 10.30ന് അടിമാലി ട്രൈബല്‍ ഡെവലപ്പമെന്റ് ഓഫീസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ഫിക്കറ്റുകള്‍(അസ്സല്‍), പകര്‍പ്പുകള്‍, മേല്‍വിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ, ഐ.ഡി കാര്‍ഡ് എന്നിവ സഹിതം ജൂലൈ 2 ന് രാവിലെ 10.30 മണിക്ക് ഹാജരാകണം.*കിറ്റ്‌സ് എം.ബി.എ; ജൂൺ 30 വരെ അപേഷിക്കാം*ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈനായി ജൂൺ 30 വരെ അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, കെ-മാറ്റ്/സി-മാറ്റ്/കാറ്റ് യോഗ്യതയും ഉള്ളവരാകണം അപേക്ഷകർ. www.kittsedu.org വഴിയാണ് അപേക്ഷിക്കേ. ണ്ടത്. കേരള സർവകലാശാലയുടെയും, എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയിക്കുന്നവർക്ക് പ്ലേസ്‌മെന്റ് സൗകര്യം നൽകും. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽവിവരങ്ങൾ www.kittsedu.org യിലും 9446529467/ 9447079763/ 04712327707/ 04712329468 എന്നീ നമ്പരുകളിലും ലഭിക്കും.*പ്രോജക്ട് അസിസ്റ്റൻ്റ് ; അപേക്ഷ ക്ഷണിച്ചു*നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ ദിവസ വേതന നിരക്കില്‍ പ്രോജക്ട് അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജൂണ്‍ 29 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സെകട്ടറി, നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത്. നെടുംകണ്ടം 7 പി.ഒ, നെടുംകണ്ടം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :04868 232060. പ്രായപരിധി – 2024 ജനുവരി 1 ന് 18 വയസ്സിനും 30 വയസ്സിനും ഇടയില്‍ (പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ ഇളവുണ്ട്). അപേക്ഷകര്‍ സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ /സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി) /ഡിപ്ലോമഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ, അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ (പിജിഡിസിഎ) പാസ്സായിരിക്കണം. യോഗ്യരായവർക്കുള്ള അഭിമുഖം ജൂലൈ 3 ന് രാവിലെ 11.00 ന് നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *