തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സര്‍ക്കാര്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോഴും രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവര്‍ണര്‍. ഔദ്യോഗിക പരിപാടികള്‍ ഇനി രാജ്ഭവനില്‍ നടത്തണോ എന്നതില്‍ കൂടുതല്‍ ആലോചനയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സര്‍ക്കാര്‍ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു.
രാജ്ഭവനിലെ ചടങ്ങുകളില്‍ ഇനി എങ്ങനെ പങ്കെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍. സത്യപ്രതിജ്ഞ ഉള്‍പ്പടെ രാജ്ഭവനില്‍ നടക്കുന്ന പരിപാടികളില്‍ ഇനി എങ്ങനെ പങ്കെടുക്കും എന്ന് സര്‍ക്കാരനും ആശയക്കുഴപ്പമുണ്ട്. രാജ്ഭവനിലെ പരിപാടികള്‍ക്ക് കൃത്യമായ പ്രോട്ടോക്കോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണമെന്ന് പരിസ്ഥിതി ദിനാഘോഷ വിവാദത്തിന് പിന്നാലെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് കത്ത് നല്‍കിയിരുന്നു.