കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ലക്ഷ്യമിട്ടുള്ള ജില്ലാ പഞ്ചായത്തിന്റെ ‘2 മില്ല്യണ്‍ പ്ലഡ്ജ്’ ക്യാമ്പയിനിന്റെ ഭാഗമായി റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. ജൂണ്‍ 26ന് നടക്കുന്ന 2 മില്യണ്‍ പ്ലഡ്ജ് പരിപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

കൂടരഞ്ഞി പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ ഓപണ്‍ സ്റ്റേജില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ വി പി ജമീല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് അധ്യക്ഷത വഹിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ ഷഫീഖ് അലി ലഹരിവിരുദ്ധ ക്ലാസെടുത്തു. ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹമീലത്ത്, ഡോ. കൃഷ്ണേന്ദു എന്നിവര്‍ യോഗയും തിരുവമ്പാടി അല്‍ഫോന്‍സാ കോളേജ് വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍, സ്ഥിരം സമിതി അധ്യക്ഷരായ വി എസ് രവീന്ദ്രന്‍, ജെറീന റോയ്, റോസിലി ജോസ്, പഞ്ചായത്ത് അംഗങ്ങളായ എല്‍സമ്മ ജോര്‍ജ്, സീന ബിജു, ബിന്ദു, സുരേഷ് ബാബു മൂട്ടോളി, ജോസ് തോമസ് മാവറ, സിഡബ്ല്യൂഎഫ് മറീന സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, എന്‍ എസ് എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വളണ്ടിയര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, വ്യാപാരികള്‍, ക്ലബുകള്‍, രാഷ്ട്രീയ-മത സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *