സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക തുടരുന്നു. മലപ്പുറം സ്വദേശിയായ 14 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടിയുമായി സമ്പക്കര്‍ക്കമുള്ളവരെ ഐസലോറ്റ് ചെയ്തു. മൂന്ന് പേരെയാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്.
സമ്പര്‍ക്കമുള്ളവര്‍ കോഴിക്കോട് തുടരുന്നു. നിപ സംശയത്തില്‍ ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗം ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. നിപ ബാധ സംശയിക്കുന്ന മേഖലയില്‍ പ്രോട്ടോകോള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി.നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കര്‍ശനമായി നിര്‍ദേശിച്ചു.