കുന്ദമംഗലം പന്തീർപ്പാടത്ത് യുവാവിൽ നിന്ന് 10 ലക്ഷത്തി ഇരുപത്തിയാറായിരം രൂപ പിടിച്ചെടുത്ത് പോലീസ്.സംശയാസ്പദമായ രീതിയിൽ കണ്ടതിനെത്തുടർന്ന് ബൈക്കിലെത്തിയ യാത്രക്കാരനെ പരിശോധിക്കുന്ന ഇടയിലാണ് തുക കണ്ടെത്തിയത്.സംഭവത്തിൽ മടവൂർ സ്വദേശി നവാസ് ഷരീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം കുന്ദമംഗലം എസ് എച്ച് ഒ യൂസഫ് നടുതറമ്മൽ എസ് ഐ മാരും അടങ്ങുന്ന സംഘമാണ് പണം പിടിച്ചെടുത്തത്.സ്കൂട്ടറിന് അടിയിൽ ഒളിപ്പിച്ച രീതിയിലാണ് തുക കണ്ടെത്തിയത്. കുന്ദമംഗലം പോലീസ് അന്വേഷണം നടത്തുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *