കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മനുഷ്യർക്ക് പുറമെ മീനുകളിലും ആർടി- പിസിആർ ടെസ്റ്റ് നടത്തി ചൈന.മാസങ്ങളായി ചൈനയിലെ പല നഗരങ്ങളിലും കോവിഡ് കേസുകളിൽ വർധനയാണ് രേഖപ്പെടുത്തുന്നത്. അൻഹുയ്, സുഹോ, വുക്‌സി പോലുള്ള നഗരങ്ങളിലും കോവിഡ് കേസുകൾ ഇടയ്ക്കിടെ വർധിക്കുന്നുണ്ട്.കടൽ മീനുകളിലും ഞെണ്ടുകളിലുമാണ് ടെസ്റ്റ് നടത്തുന്നത്.
സൗത്ത് ചൈനി മോര്‍ണിങ് പോസ്റ്റ് (എസ് സി എം പി) ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പിപിഇ കിറ്റുകളിട്ടവര്‍ മീന്‍, ഞണ്ട് തുടങ്ങിയവയുടെ സ്വബെടുക്കുന്നത് കാണാം. വീഡിയോ വൈറലായതോട് വലിയ ചര്‍ച്ചകളുടെ ചൈനീസ് മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആരംഭിച്ചു. ചിലര്‍ അധികാരികളുടെ മണ്ടത്തരമെന്നാണ് വിശേഷിപ്പിച്ചത്. മറ്റ് ചിലര്‍ പിന്തുണയുമായി എത്തുകയും ചെയ്തു.ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഹൈനാൻ ദ്വീപിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന വര്‍ധിപ്പിച്ചത്. ഒരു മത്സ്യവ്യാപാരിയുടെ കടയിൽ നിന്നാണ് വ്യാപനത്തിന്റെ തുടക്കമെന്ന് സർക്കാരിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *