റഷ്യൻ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവെപ്പിൽ എട്ട് പേർക്ക് ദാരുണാന്ത്യം.പത്തു പേര്‍ക്ക് പരിക്കേറ്റു. പേം സര്‍വകലാശാലയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.സുരക്ഷയും വെടിക്കോപ്പുകളുടെ ഉയർന്ന വിലയുമാണ് ഇതിന് കാരണം.
അതെ സമയം അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹെൽമററ് ധരിച്ച വ്യക്തി വെടിവെപ്പിനുശേഷം കാമ്പസിലൂടെ നടക്കുന്ന ദൃശ്യങ്ങൾ വിഡിയോ കാമറയിലുണ്ട്. വെടിവെച്ച വിദ്യാർഥിക്കും പരിക്കേറ്റതായാണ് മാധ്യമ റിപ്പോർട്ടുകൾ .അഞ്ച് പേർ കൊല്ലപ്പെട്ടതായും ആറുപേർക്ക് പരിക്കേറ്റെന്നുമാണ് ആദ്യം അധികൃതർ അറിയിച്ചിരുന്നത്. പിന്നാലെയാണ് എട്ട് പേർ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത് .അക്രമിയെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചത് വിദ്യാര്‍ഥികളാണോയെന്നും വ്യക്തമല്ല.
reports of another school shooting in Russia; this time at Perm State University. Russian agencies say there are casualties. pic.twitter.com/jkeyGDLO05
— Mike Eckel (@Mike_Eckel) September 20, 2021
വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. റഷ്യയില്‍ നാല് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
