കോൺഗ്രസിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് കെ ജെ ഷൈൻ ടീച്ചർ. നെഹ്റുവിന്‍റെ അച്ഛൻ മകൾക്കയച്ച കത്തുകൾ എല്ലാവരും വായിക്കണം. സംസ്കാരം എന്താണെന്ന് അതിൽ പറയുന്നുണ്ട്. ലളിതമായി പണ്ഡിറ്റ് നെഹ്റു പറഞ്ഞ കാര്യങ്ങൾ മനസിലാകാത്തവർക്ക് പഠന ക്ലാസുകൾ വയ്ക്കണമെന്നും കെ ജെ ഷൈൻ ടീച്ചർ പറഞ്ഞു. 

സൈബറാക്രമണവുമായി ബന്ധപ്പെട്ട് കിട്ടിയ എല്ലാ തെളിവുകളും കൈമാറിയിട്ടിട്ടുണ്ട്. പൊലീസ് സംവിധാനം നന്നായി പ്രവർത്തിച്ചു. അതിൽ അഭിമാനമുണ്ടെന്നും കെ ജെ ഷൈൻ ടീച്ചർ പറഞ്ഞു. മാധ്യമങ്ങളടക്കം പിന്തുണച്ചു.

ഒരു മനുഷ്യനെയും മോശമായി ചിത്രീകരിക്കാൻ പാടില്ല. എന്താണ് സ്ത്രീയുടെ സ്ഥാനമെന്ന് ഇ എം എസും പറയുന്നുണ്ട്. എല്ലാ രംഗത്തും സ്ത്രീകൾ ഉയർന്നു വരണം. സ്ത്രീ – പുരുഷ ലൈംഗികത നടുറോഡിലേക്ക് വലിച്ചിഴക്കാനുള്ളതല്ലെന്നും കെ ജെ ഷൈൻ പ്രതികരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *