പത്തനംതിട്ട: അടൂരിൽ ദളിത് യുവാവിനെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചെന്ന പരാതി ശരിവെച്ച് അന്വേഷണ റിപ്പോർട്ട്. കുറ്റക്കാരായ പോലീസുകാർക്കെതിരെ ശക്തമായ നടപടി ശുപാർശ ചെയ്ത് പത്തനംതിട്ട എസ്.പി., ഐ.ജിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പോക്‌സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം തന്നെ സ്വകാര്യ കാറിൽ കയറ്റിക്കൊണ്ടുപോയി ജനനേന്ദ്രിയത്തിന് അടക്കം മർദിച്ച് പരിക്കേൽപ്പിച്ചെന്നായിരുന്നു 23-കാരനായ അടൂർ സ്വദേശിയുടെ പരാതി.

മെയ് 29-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മർദനമേറ്റതിന്റെ വൈദ്യപരിശോധനാ രേഖകൾ പുറത്തുവന്നതിന് പിന്നാലെ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് മുൻമന്ത്രി പി. പ്രസാദ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ നിവേദനം നൽകി. കുറ്റക്കാരായ ശാസ്താംകോട്ട പോലീസുകാർക്കെതിരായ അച്ചടക്ക നടപടിയും എസ്‌.ഐ.ടി. രൂപീകരണ ഉത്തരവും ഉടൻ പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *