കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. കായക്കൊടി സ്വദേശികളായ മൂന്നു പേരും കുറ്റ്യാടി സ്വദേശിയുമാണ് പിടിയിലായത്. പ്രതികളെ നാദാപുരം എ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.ഈ മാസം മൂന്നിനാണ് കേസിനാസപ്ദമായ സംഭവം നടക്കുന്നത് ഇന്നലെയാണ് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പമെത്തി പോലീസിന് പരാതി നല്‍കിയത്.കുറ്റ്യാടിക്ക് അടുത്തുള്ള ജാനകികാട്ടില്‍ കൊണ്ടുപോയാണ് പീഡനമെന്ന് പെണ്‍കുട്ടി പറയുന്നു.കാമുകനും കൂട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്നതാണ് പരാതി. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *