99ാം പിറന്നാൾ ആഘോഷിക്കുന്ന വി എസ് അച്യുതാനന്ദന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഎസിന്റെ ചിരിക്കുന്ന പഴയ ഫോട്ടോ ആശംസയ്‌ക്കൊപ്പം മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചു.

‘തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസ്സിന് ഹൃദയം നിറഞ്ഞ ആശംസകൾ…’എന്നാണ് മുഖ്യമന്ത്രി കുറിച്ചത്.
ചികിത്സയിലും വിശ്രമത്തിലും കഴിയുന്ന വി എസ് കുടുംബാംഗങ്ങൾക്കൊപ്പമാണ് ഇന്ന് 99 ആം ജന്മദിനം ആഘോഷിക്കുന്നത്. സന്ദർശനത്തിന് നിയന്ത്രണമുളളതിനാൽ ഫോണിലൂടെയാണ് നേതാക്കളും സ്‌നേഹിതരും വി എസിന് ആശംസകൾ നേരുന്നത്.

ആരോഗ്യപ്രശ്‌നങ്ങൾ മൂലം കഴിഞ്ഞ 3 വർഷമായി പൂർണ വിശ്രമത്തിലാണ് വി എസ് എന്ന കേരളത്തിന്റെ വിപ്ലവ പ്രതീകം. മകൻ വി എ അരുൺകുമാറിന്റെ തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വീട്ടിൽ ഡോക്ടർമാരുടെ സമ്പൂർണ പരിചരണത്തിലാണ് അദ്ദേഹം. പൊതുരംഗത്ത് സജീവമല്ലെങ്കിലും രാഷ്ട്രീയ സ്പന്ദനങ്ങൾ വി എസ് ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്ന് മകൻ അരുൺകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *