പാലക്കാട് ആറങ്ങോട്ട് കരയിൽ വിനോദ യാത്ര വന്ന വിദ്യാർത്ഥികളെ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. ഇരുമ്പകശ്ശേരി സ്വദേശികളായ ജുനൈദ്, ജുബൈര്‍ എന്നിവരെയും ഇവരുടെ മൂന്ന് സുഹൃത്തുക്കളെയുമാണ് പൊലീസ് പിടികൂടിയത്. കൊലപാതക കേസിലെ പ്രതികളാണ് സഹോദരങ്ങളായ ജുനൈദ്, ജുബൈര്‍ എന്നിവർ.
കുറ്റിപ്പുറം കെഎംസിടി കോളേജില്‍ നിന്ന് പഠനയാത്ര പോയ സംഘത്തെയാണ് ഇവർ ആക്രമിച്ചത്. യാത്രസംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടികളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ സംഘം മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. അധ്യാപകര്‍ക്കും ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റു. പഠനയാത്രക്ക് വന്ന ബസ് തകര്‍ക്കാനും യുവാക്കള്‍ ശ്രമിച്ചിരുന്നു.