സുല്‍ത്താന്‍ ബത്തേരി: തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറുന്നതിനിടെ വയനാട് നെന്മേനി സ്വദേശി ഇബ്രാഹിമിന്റെ കാലാണ് യന്ത്രത്തില്‍ കുടുങ്ങിയത്. തെങ്ങില്‍ കയറി ഏകദേശം 30 അടി ഉയരത്തില്‍ എത്തിയപ്പോള്‍ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തല കീഴായി കിടക്കുകയായിരുന്നു ഇബ്രാഹിം.

സുല്‍ത്താന്‍ബത്തേരി അഗ്നിരക്ഷാസേനയാണ് അതിസാഹസികമായി ഇബ്രാഹിമിനെ രക്ഷിച്ചത്. അഗ്നിശമന സേനാംഗങ്ങളായ ഗോപിനാഥ്, സതീഷ് എന്നിവര്‍ ലാഡര്‍ ഉപയോഗിച്ച് മുകളില്‍ കയറി. നാട്ടുകാരനായ സുധീഷിന്റെ സഹായത്തോടെ ഇബ്രാഹിമിനെ റോപ്പ് ഉപയോഗിച്ച് താഴെയിറക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *