ബോളിവുഡിന്റെ പ്രിയ നടി തബു ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന വെബ് സീരീസ് ഡ്യൂൺ പ്രൊഫെസിയുടെ ട്രെയിലർ പുറത്ത്. . ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച ‘സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍’ എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന സീരീസിൽ സിസ്റ്റര്‍ ഫ്രാൻസെസ്കഎന്ന പ്രധാന വേഷമാണ് തബു അവതരിപ്പിക്കുന്നത്.നവംബറിൽ സീരിസ് പ്രേക്ഷകരിലേക്കെത്തും
‘ഡ്യൂണ്‍: ദ് സിസ്റ്റര്‍ഹുഡ് ‘എന്ന പേരില്‍ 2019 ല്‍ തുടങ്ങിയ പ്രൊജക്റ്റാണിത്. ഡെനിസ് വിലെന്യുവിന്റെ ഹിറ്റ് ചിത്രം ‘ഡ്യൂൺ’ന്റെ പ്രീക്വൽ ആയിരിക്കും ഈ സീരീസ്. ഹോളിവുഡ് സീരിസിൽ ഇതാദ്യമായി ആണെങ്കിലും നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത മീര നായരുടെ ‘എ സ്യൂട്ടബിള്‍ ബോയ്’ ആണ് തബുവിന്റെ ആദ്യ സിരീസ്. ക്രൂ ആണ് തബുവിന്റെ ഈ വർഷത്തെ ചിത്രം

Read Also: അധോലോക നേതാവ് ലോറന്‍സ് ബിഷ്‍ണോയുടെ ജീവിതം ഇനി വെബ് സിരീസ്

ഡ്യൂൺ പ്രൊഫെസി’യുടെ ട്രെയിലർ പുറത്തിറങ്ങിയതോടെ, തബുവിന്റെ പുതിയ ലുക്കും അഭിനയവും കാണാൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *