യുവാവ് ആത്മഹത്യ ചെയ്തു; ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയിൽ മനം നൊന്തെന്ന് കുടുംബത്തിന്റെ ആരോപണം

0

പശ്ചിമ ബംഗാളിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ 23 കാരൻ ആത്മഹത്യ ചെയ്തതായി ആരോപണം. രാഹുൽ ലോഹർ എന്ന യുവാവിൻ്റെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. 23 കാരനായ രാഹുൽ ഒരു തുണിക്കടയിലാണ് ജോലി ചെയ്തിരുന്നത്. ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനൽ മത്സരം കാണാനായി ഞായറാഴ്ച അവധിയെടുത്തു. ഇന്ത്യ തോറ്റതിന് പിന്നാലെ മുറിയിൽ കയറിയ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാഹുലിന് ആത്മഹത്യ ചെയ്യാനുള്ള ജീവിതപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷവാനായിരുന്നുവെന്നും കുടുംബം പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here