വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ കൂടത്തായി സെന്റ് മേരിസ് എല്‍പി സ്‌കൂള്‍ സന്ദര്‍ശിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ക്രമീകരണങ്ങള്‍ വിലയിരുത്തി.

സുരക്ഷാ ക്രമീകരണങ്ങള്‍ കോഴിക്കോട് റൂറല്‍ പോലീസ് സൂപ്രണ്ട് പി നിതിന്‍രാജുമായി ചര്‍ച്ച ചെയ്ത കളക്ടര്‍ വോട്ടെണ്ണല്‍ ഹാളിലെ സജ്ജീകരണങ്ങള്‍ നേരില്‍ പരിശോധിച്ചു.

വോട്ടെണ്ണല്‍ ഹാളിലേക്ക് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവേശിക്കാന്‍ പ്രത്യേകം വഴികള്‍ ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടേയും അല്ലാത്തവരുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും പ്രത്യേക സ്ഥലമുണ്ട്.
കൗണ്ടിംഗ് ഹാളില്‍ 14 ടേബിളുകള്‍ ആണ് ഉണ്ടാകുക. നവംബര്‍ 23 നാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ശീതള്‍ ജി മോഹന്‍, അസി. റിട്ടേണിംഗ് ഓഫീസര്‍ ബിന്ദു കെ എന്‍, താമരശ്ശേരി തഹസില്‍ദാര്‍ എം എസ് ശിവദാസ്, ചാര്‍ജ് ഓഫീസര്‍ എന്‍ സി രതീഷ് എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *