ഒപ്പനയ്ക്കു സമാനമായ ഒരു മാപ്പിള കലാരൂപമാണ് വട്ടപ്പാട്ട്. മുസ്ലിം കല്യാണ വീടുകളില്‍ സ്ഥിരസാനിധ്യമായിരുന്ന വട്ടപ്പാട്ട് ഇന്ന് കലോല്‍സവവേദികളില്‍ കുടിയോറിയിരിക്കുന്നു. കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിലെ വട്ടപ്പാട്ട് മല്‍സരം കാണികള്‍ക്ക് വേറിട്ട അനുഭവമായി. കൊയിലാണ്ടി ഐസിഎസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് വട്ടപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തില്‍ അര്‍ഹത നേടി. സജാദ് വടകരയാണ് വിദ്യാര്‍ത്ഥികളെ വട്ടപ്പാട്ട് പഠിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സബ്ജില്ലയിലും, ജില്ലയിലും ഇവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

സുലൈമാന്‍ നബിയുടെ വിവാഹം വര്‍ണിക്കുന്ന വട്ടപ്പാട്ടാണിത്. തൂവെള്ള നിറത്തിലുള്ള മുണ്ടും, ഷര്‍ട്ടും, തലയില്‍ക്കെട്ടുമാണ് വേഷം. പത്ത് അംഗങ്ങളുള്ള സംഘം വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെയാണ് വേദികളില്‍ അരങ്ങേറുന്നത്. ഒപ്പനയുമായി സാമ്യമുണ്ടെങ്കിലും വട്ടപ്പാട്ടും ഒപ്പനയും തമ്മില്‍ വ്യത്യാസങ്ങളേറേയാണ്.

സംഘാംഗങ്ങള്‍ തന്നെയാണ് പാടി അഭിനയിക്കുന്നതും. കൈകൊട്ടിന്റെ സമയക്രമീകരണമാണ് വട്ടപ്പാട്ടിന്റെ പ്രധാന ആകര്‍ഷണം, മണവാളന്റെയും മറ്റംഗങ്ങളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളാണ് വട്ടപ്പാട്ടിനെ കാണികള്‍ക്ക് കൂടുതല്‍ പ്രിയങ്കരമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *