കഴിഞ്ഞ മാസം ക്ലബ്ബിന്റെ പരിശീലന മൈതാനത്ത് തളര്‍ന്നു വീണതിനെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന ബയേണ്‍ മ്യൂണിച്ച് കോച്ച് വിന്‍സെന്റ് കമ്പനി വീണ്ടും ഡഗ്ഔട്ടിലേക്ക് എത്തി. ”ഞാന്‍ ഇപ്പോള്‍ നല്ല ആരോഗ്യവാനാണ്. വീണ്ടും ടീമിനൊപ്പം ചേരാനാകുന്നതില്‍ സന്തോഷവാനാണ്” എന്നാണ് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്. തലച്ചോറിനെയും സുഷുമ്നാ നാഡിയെയും മൂടി സംരക്ഷിക്കുന്ന പാളികളില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനി ചികിത്സ തേടിയത്. ”തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം നന്നായി നടന്നു. ക്ലബ്ബില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും എനിക്ക് ഉടന്‍ തന്നെ വലിയ പിന്തുണ ലഭിച്ചു. അതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ പുതിയ അനുഭവമായിരുന്നു അതെല്ലാം” -വിന്‍സെന്റ് കമ്പനി പറഞ്ഞു. അതേ സമയം പരിശീലകന്റെ അഭാവത്തിലും ബയേണ്‍ സീസണില്‍ മികവ് പുലര്‍ത്തുകയാണ്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 21 പോയിന്റുമായി ബുണ്ടസ് ലിഗ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അവരിപ്പോള്‍.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
