ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്റെ സഹകരണത്തോടെ വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാമിക് സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം നടന്നത്.

ഫ്രീ ബേർഡ്സ് ഹോം ഫോർ ബോയ്സ്, ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ്, ശ്രീ സദാശിവ ബാല സദനം, ജെ.ഡി.ടി. ഇസ്ലാമിക് ഓർഫനേജ് ഹോം ഫോർ ബോയ്സ് എന്നീ സ്ഥാപനങ്ങളിലെ കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ജെ.ഡി.ടി. ഇസ്ലാമിക് ഓർഫനേജ് ഹോം ഫോർ ബോയ്സ് ജേതാക്കളായി. ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ് രണ്ടാം സ്ഥാനം നേടി. 2025-ലെ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അമൻ അലിയും മത്സരത്തിൽ പങ്കെടുത്തു.

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ സിസിലി ജോസഫ്, കമ്മീഷൻ അംഗം ഷാജേഷ് പി. ഭാസ്കർ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ ഷമീന, മോഹൻ കുമാർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. ഷിജി എ. റഹ്മാൻ, അംഗം അഷ്‌റഫ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ. ഷൈനി, കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബ് പ്രതിനിധി വലീദ്, ജെ.ഡി.ടി. അഡ്മിനിസ്ട്രേറ്റർ ബഷീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *