തൃശൂർ: മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. തൃശൂർ പറപ്പൂക്കര പള്ളം തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി – അനു ദമ്പതികളുടെ മകൻ ഏയ്ബൽ ആണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മിഠായി കഴിക്കുന്നതിനിടെ അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വീട്ടുകാർ കുട്ടിയെ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *