പെരിഞ്ചേരിയിൽ ബംഗാളി യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകന്‍. പെരിഞ്ചേരിയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ രേഷ്മാ ബീവി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടന്ന അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രേഷ്മ ബീവിയുടെ കാമുകന്‍ ബീരു (28) ആണ് മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ബീരുവിനെ രേഷ്മ സഹായിച്ചു.

പ്രാഥമിക അന്വേഷണത്തിൽ തന്നെ രേഷ്മയുടെ വാദങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്തപ്പോൾ ഭർത്താവ് തന്റെ അടിയേറ്റു മരിച്ചെന്നും തങ്ങളുടെ തന്നെ തൊഴിലാളിയായ ബംഗാൾ സ്വദേശി ബീരുവിന്റെ (33) സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടെന്നുമായിരുന്നു രേഷ്മയുടെ കുറ്റസമ്മതം.
ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ്താനും ബീരുവും അടുപ്പത്തിലായിരുന്നുവെന്ന് രേഷ്മ സമ്മതിച്ചത് . ഒന്നിച്ചു ജീവിക്കാൻ വേണ്ടി തന്റെ സമ്മതത്തോടെ ബീരു, മാലിക്കിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നും രേഷ്മ പറഞ്ഞു. കൊല നടത്തി മൃതദേഹം ഒരു ദിവസം മുഴുവൻ ശുചിമുറിയിൽ ഒളിപ്പിച്ചു. അതിന് ശേഷം രാത്രിയോടെ വീടിന് പിറകിൽ കുഴിയെടുത്ത് മൂടി. മൃതദേഹം കുഴിച്ചിട്ട ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് രേഷ്മ പൊലീസില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *