വണ്ടിപ്പെരിയാർ പോക്സോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കാൻ ഹൈക്കോടതി ഉത്തരവ്. വണ്ടിപ്പെരിയാര്‍ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. അർജുന്റെ കുടുംബം നൽകിയ ഹർജിയിലാണ് ഉത്തരവ്. അർജുനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വീട്ടിൽ പോകാൻ സാധിക്കുന്നില്ലെന്ന് അർജുന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. വണ്ടിപ്പെരിയാർ പോക്സോ കേസില്‍ സര്‍ക്കാര്‍ നല്‍കുന്ന അപ്പീലില്‍ പെണ്‍കുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്നും പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ഹര്‍ജ്ജിയും നല്‍കും. ഇതിനായി കുടുംബാംഗങ്ങൾ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടികാഴ്ച നടത്തും. വണ്ടിപ്പെരിയാരിലെ ആറു വവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അര്‍ജ്ജുനെ കട്ടപ്പന അതിവേഗ പ്രത്യേക കോടതി വെറുതേ വിട്ടതിനെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് അപ്പീല്‍ നല്‍കേണ്ടത്. സാക്ഷിമൊഴികളും വിധിപ്പകർപ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകും.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
