
കോഴിക്കോട്: പോക്‌സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്. നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി. പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.