കുന്ദമംഗലം: 2025-26 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു.സെക്രട്ടറി കെ.സുഭാഷ് നിലവിലെ പദ്ധതി അവലോകനം ചെയ്തു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ ചന്ദ്രന്‍ തിരുവലത്ത്’, ഷബ്ന റഷീദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ധനീഷ് ലാല്‍, സുധാകമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബാബു നെല്ലുളി,പി. ശിവദാസന്‍ നായര്‍,ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കൗലത്ത് അസ്ലം, ഷൈജ വളപ്പില്‍, നജീബ് പാലക്കല്‍, സിഎം ഷാജി, വിവിധ സംഘടനാ പ്രതിനിധികളായ എം കെ മോഹന്‍ദാസ്, സംജിത്ത്,എം ബാബുമോന്‍, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, ടി ചക്രായുധന്‍, കേളന്‍ നെല്ലിക്കോട്,എ. ഭക്തോത്തമന്‍, അക്ബര്‍ ഷാ എന്നിവര്‍ പ്രസംഗിച്ചു. വികസന സ്റ്റാന്‍ലി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യുസി പ്രീതി സ്വാഗതവും സജിത ഷാജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *