ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആറ്റിങ്ങൽ സ്വദേശി അജിതാണ് (48) മരിച്ചത്. അപകടത്തിൽ 5 പേ‍ർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി 8 മണിയോടെ പൂവൻപാറ പാലത്തിന് സമീപമായിരുന്നു അപകടം. കഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീജിത്ത് ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്.ആറ്റിങ്ങലിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി 800 ബസിലും ബൈക്കുകളിലും ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളിലും ഉണ്ടായിരുന്നവർക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിലിരിക്കെയാണ് അജിത് മരണത്തിന് കീഴടങ്ങിയത്. അതേസമയം, കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാക്കിയതെന്നാണ് എഫ്ഐആർ. അജിതിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Leave a Reply

Your email address will not be published. Required fields are marked *