പുഷ്പയിൽ അല്ലുഅര്‍ജുന്റെ വില്ലനായി ഫഹദ് ഫാസില്‍

0

അല്ലു അര്‍ജ്ജുന്റെ ബിഗ് ബജറ്റ് മാസ് എന്റര്‍ടെയിനര്‍ ‘പുഷ്പ’യില്‍ വില്ലനാവാൻ ഫഹദ് ഫാസില്‍. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രവുമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്. മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസിലിനെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്‌സ് ടീസറിലൂടെ അറിയിച്ചത്.മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ വൈ. നവീനും വൈ. രവി ശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത് .പുഷ്പരാജ് എന്ന കള്ളക്കടത്തുകാരന്റെ റോളിലാണ് അല്ലു അര്‍ജ്ജുന്‍. കാടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചിത്രീകരണം നടന്നത്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരും ചിത്രത്തിലുണ്ട്.

പുഷ്പയുടെ ഒറ്റ പോസ്റ്ററിലൂടെ തന്നെ ആരാധകരുടെ മനം കവര്‍ന്നിരുന്നു. പുഷ്പയ്ക്കായി ഒരു വമ്പന്‍ ആക്ഷന്‍ രംഗം തന്നെ ഒരുക്കിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനായി സിനിമാ മേഖലയില്‍ നിന്നുള്ള മികച്ച ടെക്‌നീഷ്യന്‍മാരെയും സിനിമയുടെ ഭാഗമാക്കിയിരുന്നു. പുറം രാജ്യത്ത് ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിരുന്ന രംഗം ലോക്ക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയില്‍ ചെയ്യാന്‍ തീരുമാനിച്ചത്. മഹേഷ് നാരായണന്റെ രചനയില്‍ സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞ് ആദ്യഷെഡ്യൂളാണ് ഫഹദ് പൂര്‍ത്തിയാക്കിയത്. ഫഹദിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് മലയന്‍കുഞ്ഞ് ഷെഡ്യൂള്‍ ബ്രേക്കിലായിരുന്നു. ഓഗസ്റ്റ് 13നാണ് പുഷപയുടെ വേള്‍ഡ് വൈഡ് റിലീസ്. നെറ്റ്ഫ്‌ളിക്‌സ് റിലീസായ ഇരുള്‍, ദിലീഷ് പോത്തന്‍ ചിത്രം ജോജി എന്നിവയാണ് ഫഹദ് ഫാസിലിന്റെ പൂര്‍ത്തിയായ സിനിമകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here