അമൃത്പാൽ സിംഗിനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് കൊണ്ട് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമണത്തിന് പിന്നാലെ യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയും ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം.ആക്രമണത്തിൽ ഇന്ത്യയിലെ യു എസ് പ്രതിനിധികളെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.
നേരത്തെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെയും ആക്രമണം ഉണ്ടാകുന്നത്. അമൃത് പാലിനെ വെറുതെ വിടുക എന്നെഴുതിയ വലിയ ബാനറുകൾ ഉയർത്തിക്കാട്ടി എത്തിയ അക്രമകാരികൾ ഗ്ലാസ് ഡോറുകളും വാതിലുകളും അടിച്ചു തകർത്തു.
സംഭവത്തിൽ ഇന്ത്യയിലെ യുഎസ് പ്രതിനിധികളെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.ഇത്തരത്തിലുള്ള ആക്രമണ സംഭവങ്ങൾ തടയുവാൻ ആവശ്യമായ നടപടികൾ എടുക്കണമെന്ന് ഇന്ത്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതേസമയം, ഒളിവിൽ തുടരുന്ന അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു.
