യാദ്ഗിര്‍: ഇതര സമുദായത്തിലെ പെണ്‍കുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിച്ചതച്ച് ബജ്‌റങ് ദള്‍. 25കാരനായ വാഹിദ് റഹ്‌മാന്‍ എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച യാദ്ഗിറിലാണ് സംഭവമുണ്ടായത്.
വാഹിദ് തന്റെ കോളജില്‍നിന്ന് മടങ്ങുമ്പോള്‍ ബജറങ് ദള്‍ പ്രവര്‍ത്തകരായ ഒമ്പത് പേരെത്തി ഒരു മുറിയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട മര്‍ദനം ആരംഭിക്കുകയായിരുന്നു. അഞ്ച് മണിക്കൂര്‍ തന്നെ മുറിക്കുള്ളില്‍ വെച്ച് അക്രമികള്‍ മര്‍ദിച്ചെന്ന് വാഹിദ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയോട് വീണ്ടും സംസാരിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഒമ്പത് പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.