കൊച്ചി: എറണാകുളം പറവൂരില്‍ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്‍തൃപിതാവ് ജീവനൊടുക്കി. പറവൂര്‍ സ്വദേശി ഷാനുവാണ് (31) കൊല്ലപ്പെട്ടത്. പിന്നാലെ ഭര്‍തൃപിതാവ് സെബാസ്റ്റ്യനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം നടക്കുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് ഷാനുവിന്റെ ഭര്‍ത്താവ് ഷിനോജ് വീട്ടിലുണ്ടായിരുന്നില്ല. വെട്ടേറ്റ ഷാനു അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മരിച്ച ഷാനുവും സെബാസ്റ്റ്യനും തമ്മില്‍ വഴക്കിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.