വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി കൊടുക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് വിവരാവകാശ കമ്മീഷണർ ഡോ. എം. ശ്രീകുമാർ പറഞ്ഞു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ വിവരവകാശ സിറ്റിംങിന് ശേഷം സംസാരിക്കുകയായി അദ്ദേഹം. ഓഫീസിൽ ലഭ്യമല്ലാത്ത വിവരങ്ങളാണ് ആവശ്യപ്പെടുന്നെങ്കിൽ വിവരാവകാശ നിയമം 6(3) അനുസരിച്ച് വിവരം ലഭ്യമാകുന്ന ഓഫീസിലേക്ക് അഞ്ച് ദിവസത്തിനുള്ളിൽ അയച്ചു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസമായി നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംങിൽ 128 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 127 കേസുകൾ തീർപ്പാക്കി. റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ കൂടുതലായും ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *