ഷാജി കൈലാസ് ചിത്രം ‘കടുവ’യിലെ പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തെത്തി. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തില്‍ എത്തുന്നത്. കഥാപാത്രത്തിന്‍റെ അപ്പിയറന്‍സിലുള്ള ആദ്യ സ്റ്റില്‍ പൃഥ്വിയും ഷാജി കൈലാസും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.’മനസില്‍ എനിക്കൊരു ലക്ഷ്യമുണ്ടെങ്കില്‍, ആര്‍ക്കുമെന്നെ തടുക്കാനാവില്ല’ എന്ന കാപ്ഷനോടെയാണ് ഷാജി കൈലാസ് ഫോട്ടോ പങ്കുവച്ചത്.

ജിനു വി എബ്രഹാമിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ചിത്രം. വിവേക് ഒബ്‌റോയിയാണ് വില്ലന്‍ റോളില്‍.

കുരുതിക്ക് ശേഷം അഭിനന്ദന്‍ രാമാനുജം ക്യാമറ ചലിപ്പിക്കുന്ന പൃഥ്വിരാജ് ചിത്രവുമാണ് കടുവ. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പ്ലാന്ററുടെ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

ജേക്സ് ബിജോയ് സംഗീത സംവിധാനവും മോഹന്‍ദാസ് കലാസംവിധാനവും. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. സമീറ സനീഷാണ് വസ്ത്രാലങ്കാരം. ഷാജി കൈലാസ് ഏറെ കാലത്തിന് ശേഷം മാസ് ആക്ഷന്‍ എന്റര്‍ടെയിനറുമായി തിരിച്ചെത്തുന്നുവെന്നതും കടുവയുടെ പ്രത്യേകതയാണ്.