പെരിന്തൽമണ്ണ: വാക്കുതർക്കത്തിനിടെ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവാവ് പിടിയിൽ. അരക്കുപറമ്പ് ഇബ്രാഹിംപടി സ്വദേശി ചേരിക്കല്ലൻ മുൻഷാദിനെയാണ് (30) പെരിന്തൽമണ്ണ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ഷഫ്‌ന (25) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അരക്കുപറമ്പിലെ ഇവരുടെ താമസസ്ഥലത്ത് സംഭവം നടന്നത്. ദമ്പതികൾ തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് ക്രൂരമായ അക്രമത്തിൽ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *