കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ല സമ്മേളനത്തിന് കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ആഗോള താപനവും ആവാസ വ്യവസ്ഥകളുടെ നിലനില്‍പ്പും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സെന്റര്‍ ഫോര്‍ ആറ്റ്‌മോസെഫറിക് റഡാര്‍ റിസാര്‍ച്ച് ഡയറക്ടര്‍ ഡോക്ടര്‍ എസ്. അഭിലാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല പ്രസിഡണ്ട് പി.എം ഗീത അധ്യക്ഷത വഹിച്ചു. കേന്ദ്ര നിര്‍വ്വാഹക സമിതി അംഗം പി.കെ ബാലകൃഷ്ണന്‍ ഉദ്ഘാടകനെ പരിചയപ്പെടുത്തി.

ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പുരസ്‌കാര ജേതാവും പരിഷത്ത് പ്രവര്‍ത്തകയുമായ ഐശ്വര്യ ഷോര്‍ട്ട് ഫിലിം മല്‍സര വിജയി പ്രത്യുഷ് ചന്ദ്രന്‍ എന്നിവരെ പ്രൊഫസര്‍ കെ. ശ്രീധരന്‍, ഡോക്ടര്‍ കെ.പി അരവിന്ദന്‍ എന്നിവര്‍ അനുമോദിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. പി.ടി.എ റഹീം എംഎല്‍എ സ്വാഗതവും കണ്‍വീനര്‍ എ.പി പ്രേമാനന്ദന്‍ നന്ദിയും രേഖപ്പെടുത്തി. സമ്മേളനം ഞായറാഴ് വൈകുന്നേരം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *