കോഴിക്കോട് -വയനാട് ജില്ലകളിലെ ലഹരിമരുന്ന് മൊത്ത കച്ചവടക്കാരന്‍ പിടിയില്‍. വടകര റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. താമരശ്ശേരി അടിവാരം പഴയേടത്തു വീട്ടില്‍ നൗഷാദ് ആണ് അടിവാരത്തു വച്ച് അറസ്റ്റിലായത്. പത്തു പാക്കറ്റിലായി സൂക്ഷിച്ച 152 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് കണ്ടെടുത്തു.

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ചെറുകിട വില്‍പ്പനക്കാര്‍ക്ക് എം.ഡി എം എ നല്‍കാന്‍ പോകുമ്പോള്‍ ആണ് അറസ്റ്റിലായത്. സ്റ്റേഷനറി സാധനങ്ങളുടെ ഹോള്‍സെയില്‍ എജന്‍സി നടത്തുന്നതിന്റെ മറവിലാണ് നൗഷാദിന്റെ ലഹരി കച്ചവടം.

Leave a Reply

Your email address will not be published. Required fields are marked *