പാലക്കാട്: നായ കുറുകെച്ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലമ്പുഴ അകമലവാരം അയ്യപ്പന്‍പൊറ്റയില്‍ കാരിമറ്റത്തില്‍ കെ.കെ.കുര്യാക്കോസ് (ഷാജി-54) ആണ് മരിച്ചത്.
മുണ്ടൂര്‍ പൊരിയാനിയില്‍ പുതിയ വീടിന്റെ പണി നടക്കുന്നിടത്തേക്ക് ബൈക്കില്‍ പോകവേ ചൊവ്വാഴ്ച രാവിലെ 7.45-ഓടെയാണ് അപകടം. ബസിനടിയിലേക്കു വീണ കുര്യാക്കോസിന്റെ ശരീരത്തിലൂടെ ബസിന്റെ മുന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ മുന്‍ അംഗം, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ്, ഡി.സി.സി. അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹ സംസ്‌കാരം ബുധന്‍ രാവിലെ 11-ന് ആനക്കല്‍ സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

Leave a Reply

Your email address will not be published. Required fields are marked *