കോഴിക്കോട്: പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. കുളിരാമുട്ടി പുളിക്കുന്നത്ത് സുന്ദരന്‍(62), കമുകിന്‍തോട്ടത്തില്‍ ജോണ്‍(62) എന്നിവരണ് മരിച്ചത്. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് ഭാഗത്താണ് ഇന്ന് രാവിലെ 9.45ഓടെ അപകടം ഉണ്ടായത്. കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കടയുടെ ഒരു ഭാഗം മുഴുവന്‍ തകര്‍ന്ന നിലയിലാണ്. ലോറിയുടെ മുന്‍വശവും പൂര്‍ണമായി തകര്‍ന്നു. കടയില്‍ സാധനം വാങ്ങാനെത്തിയ ആള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.