തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് സമീപം ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പാറശാലയിൽ നിന്ന് നെടുമങ്ങാട്ടേക്ക് സർവീസ് നടത്തുകയായിരുന്ന വെള്ളറട ഡിപ്പോയിലെ ബസ്സും, തമിഴ്‌നാട് ഭാഗത്തുനിന്ന് കോഴിത്തീറ്റയുമായി വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഉടൻ തന്നെ പരിക്കേറ്റവരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *