കുന്ദമംഗലത്ത് ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ.മുണ്ടിക്കൽ താഴം സ്വദേശി വിനീത്,പെരിന്തൽ മണ്ണ സ്വദേശി മുഹമ്മദ് ഷാഫി, എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്ന് 590 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്.ഏകദേശം 10 ലക്ഷം രൂപ വിലവരുന്നതാണിത് വാഹനപരിശോധന നടത്തുന്നതിനിടെ മുണ്ടിക്കൽ താഴത്ത് നിന്നാണ് യുവാക്കൾ പോലീസിന്റെ പിടിയിലായത്.പിടിയിലായ വിനീത് മുൻപ് കഞ്ചാവ് കേസിൽ അറസ്റ്റിലായിരുന്നു.വിശാഖ പട്ടണത്തിൽ നിന്നുമാണ് ഇവർ ഹാഷിഷ് എത്തിക്കുന്നത് എന്നാണ് സൂചന.ഗൂഗിൾ പേ വഴി പണമടച്ചതിന് ശേഷം വിനോദ യാത്ര പോയി അവിടെ നിന്നും സാധനം എത്തിക്കുകയാണിവർ ചെയ്യുന്നത്. ഇവിടെ നിന്നും ഇതേ രീതിയിൽ പണമടച്ചവർക്കാണ് ഇവർ വിതരണം ചെയ്യുന്നത്.കോളേജുകൾ കേന്ദ്രീകരിച്ചും വിദ്യാർത്ഥികൾക്കുമായി എത്തിച്ചുനൽകുന്ന വൻ സംഘം ഇവർക്ക് പിന്നിൽ ഉണ്ട്
എക്‌സൈസ് ഇൻസ്‌പെക്ടർ എ ജി തമ്പി പി,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർഎം കെ ഗോപി,പ്രിവന്റീവ് ഓഫീസർമാരായ പ്രതീഷ് ചന്ദ്രൻ ഹരീഷ്,അർജുൻ വൈശാഖ്,അജിത്,അഖിൽ റിനീഷ്,വനിത ഓഫീസർമാരായ നതമോൾ,ശ്രീജി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *