വ്യാജ സ്വർണ്ണ നാണയങ്ങൾ കാണിച്ചു തനി തങ്കമാണെന്ന് വിശ്വസിപ്പിച്ചു പണം തട്ടിയെടുക്കുന്ന കർണാടക സ്വദേശി കളായ നാഗരാജ്, മഞ്ജു നാഥ്, വീരേഷ് എന്നിവരെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾ കാരന്തൂർ സ്വദേശിയെ സമീപിച്ചു മുൻ പരിചയ മുള്ള ആളുകളാണെന്നും കാരന്തൂരും മറ്റും മുമ്പ് ഹോട്ടൽ പണിയെടുത്ത വരാണെന്നും പറഞ്ഞു. നിരന്തരം ഫോൺ ചെയ്തതിന് ശേഷം തനിക്ക് തറവാട് വീട് പൊളിച്ചപ്പോൾ സ്വർണ നിധി കിട്ടിയെന്നുo ആയത് ചെറിയ വിലക്ക് നൽകാമെന്നും സംഭവം ആരോടും പറയരുതെന്നും പറഞ്ഞാണ് പരാതിക്കാരനെ ചതിച്ചത്.
പ്രതികളെ പോലീസ്കസ്റ്റഡിയിൽ വാങ്ങി അന്വേഷണം ആരംഭിച്ചു. പ്രതികൾക്കെതിരെ വടകര പോലീസ് സ്റ്റേഷനിലും സമാന കേസുകളുണ്ടെന്ന് എസ് എച് ഒ യൂസഫ് നടുത്തറേമ്മൽ
അറിയിച്ചു.എസ് ഐ സന്തോഷ് കുമാർ.ജി,ഷിജു,വിജേഷ് മാവിളി, വിശോഭ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്