തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അറിയിച്ചു. പ്രവർത്തനരഹിതമായ ക്യാമറകൾ അടിയന്തരമായി മാറ്റിസ്ഥാപിക്കുമെന്നും, ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന പ്രചാരണം വിശ്വസിച്ച് ആരും നിയമലംഘനം നടത്തരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

തൃശൂർ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പ്രതിഷേധങ്ങളും നിരോധിച്ച ഹൈക്കോടതി ഉത്തരവിനോട് വിയോജിപ്പ് പ്രകടിപ്പിച്ച അദ്ദേഹം, പൊതുസ്ഥലങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം തടയുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.

ഡിവൈഎഫ്ഐയുടെ ഭക്ഷണ വിതരണത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്നതിൽ തെറ്റില്ലെന്നും സ്വന്തം വീട്ടിൽ നിന്നുപോലും ഡിവൈഎഫ്ഐയുടെ ഈ പ്രവർത്തനത്തിന് ഭക്ഷണം നൽകാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ജീവകാരുണ്യ പ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ലെന്നും, അത്തരം പ്രവണതകൾ ഒഴിവാക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *