ന്യുഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയുടെ മുന്നിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രതിഷേധിക്കുന്നത്.
കൈകള്‍ കൂട്ടിക്കെട്ടിയൊണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. ഇന്നലെ സിജെപി സമരത്തിന് നേരെയുള്ള പൊലീസ് നടപടിയില്‍ പരിക്കേറ്റവരെ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയത്. അതിനിടെ മുഖ്യമന്ത്രി വി.ഡി സതീശനും സമരവേദിയിലെത്തി. പ്രതിഷേധിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. മന്ത്രി പി.സി വിഷ്ണുനാഥ്, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
